കള്ളിക്കാട് : യൂത്ത് കോൺഗ്രസ് കള്ളിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 1 ദേശീയ രക്തദാന ദിനത്തിൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന രക്തദാന വോളണ്ടിയർ ക്യാമ്പയിന് തുടക്കം കുറിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിവിൻരാജിന് വോളന്റിയർ രജിസ്ട്രേഷൻ കാർഡ് കൈമാറി കൊണ്ട് നെയ്യാർഡാം FHC ഡോക്ടർ ശ്രീ അജോഷ് തമ്പി സാർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യ്തു.
രക്തദാനത്തിന് ആഗ്രഹിക്കുന്ന കള്ളിക്കാട് പഞ്ചായത്തിലെ മുഴുവൻ പേരെയും ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് യൂത്ത് കോൺഗ്രസ് കള്ളിക്കാട് മണ്ഡലം കമ്മിറ്റി തുടക്കം കുറിച്ചത്.