കാട്ടാക്കട : കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ലോട്ടറി കച്ചവടക്കാരിൽ നിന്നും സൗഹൃദം നടിച്ച് ബാങ്ക് ലോൺ വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി അക്കൗണ്ട് നമ്പറും എടിഎം നമ്പറും മനസ്സിലാക്കി പണം തട്ടുന്ന യുവാവ് പിടിയിലായി.
മലപ്പുറം ജില്ലയിലെ പൊന്നാനി നരിപ്പറമ്പ് ഈശ്വരമംഗലം ചുള്ളിക്കൽ ഹൗസിൽ ഷമീർ എന്നു വിളിക്കുന്ന ഷമീർ അലിയാണ് (32) ആണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്.
ഷമീർ അലി തട്ടിയെടുക്കുന്ന തുകയിൽ നിന്നും വലിയ തുക ഉപയോഗിച്ച് ധാരാളം ലോട്ടറി കച്ചവക്കാരിൽ നിന്നും ലോട്ടറി എടുക്കുകയും ലോട്ടറി കച്ചവക്കാരുമായി വേഗത്തിൽ സൗഹൃദം സ്ഥാപിക്കുകയും തട്ടിപ്പിനിരയാക്കുകയാണ് പതിവ് രീതി എന്ന് പോലീസ് പറഞ്ഞു.
കാട്ടാക്കടയിലെ വീരണകാവ് സ്വദേശിയായ സുരേഷിൻറെ പക്കൽനിന്നും 150000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലാകുന്നത്. സുരേഷുമായി സൗഹൃദത്തിലായ പ്രതി നിരവധി പ്രാവശ്യം ഫോൺ ചെയ്യാൻ എന്ന വ്യാജേന ഫോൺ വാങ്ങി സിംകാർഡ് ഊരിയെടുത്തു പ്രതിയുടെ ഫോണിൽ ഇട്ടു മൊബൈൽ ആപ്ലിക്കേഷനിലൂടെയും മൊബൈൽ ബാങ്കിംഗ് ലൂടെയും ഭാര്യയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റുകയും കൈവശമുള്ള സുഹൃത്തിൻറെ എടിഎം വഴി പണം പിൻവലിക്കുകയും ആണ് ചെയ്തത്.
അതെ സമയം ബാങ്കിൽ നിന്നും പണം എടുക്കുന്നനായി ബാങ്ക് ഓഫ് ബറോഡയുടെ കാട്ടാക്കട ബ്രാഞ്ചിൽ എത്തിയ പ്പോഴാണ് പണം നഷ്ടപ്പെട്ടതിനെ കുറിച്ച് മൊബൈൽ ബാങ്കിംഗ് കുറിച്ച് അറിവില്ലാത്ത സുരേഷ് അറിയുന്നത്. കുറ്റകൃത്യത്തിനു ശേഷം കാട്ടാക്കടയിൽ നിന്നും ഒളിവിൽപ്പോയ പ്രതിയെ തമിഴ്നാട് കൂടംകുളം ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.
വർഷങ്ങൾക്കുമുൻപ് മലപ്പുറത്തുനിന്നും നാടുവിട്ട ഇയാൾ സമാന സ്വഭാവത്തിലുള്ള കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷണം നടത്തിവരികയാണ് എന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.