കേരളത്തിൽ രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരുമായ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിച്ചെല്ലേണ്ട കടമ ബി.ജെ.പിക്കാണ്. വികസനം നൽകുന്ന കേന്ദ്രസർക്കാരിന്റെ പ്രതിനിധിയാണ് ഈ നാട്ടിലും ഉണ്ടാകേണ്ടതെന്നും ജനങ്ങൾക്ക് വിശ്വാസമുള്ള ഏക പാർട്ടി ബി.ജെ.പിയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ചടങ്ങിൽ സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസിനെ സുരേഷ് ഗോപി ഷാൾ അണിയിച്ച് സ്വീകരിച്ചു.
ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മുഖ്യ അതിഥിയായി പങ്കെടുത്തു. ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലംമൂട് ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ, ബി.ജെ.പി നേതാക്കളായ തകിടി അപ്പുക്കുട്ടൻ, വിളവൂർക്കൽ ഉണ്ണി, കാട്ടാക്കട ഹരി, എരുത്തവൂർ ചന്ദ്രൻ, ദീപക്കുന്നുവിള സുധീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. മായ, പി. സൗമ്യ തുടങ്ങിയവർ സംസാരിച്ചു.


