തിരുവനന്തപുരം: ജനശ്രേഷ്ഠം പുരസ്കാര സമർപ്പണം 2026 നവംബർ മാസത്തിൽ നടക്കും. 2025–26 വർഷത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായാണ് ജനശ്രേഷ്ഠം പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
കലാ, സാംസ്കാരിക, സാമൂഹിക, സേവന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നവരെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. മാധ്യമപ്രവർത്തകനും കലാകാരനുമായ രാഗീഷ് രാജ് സ്മാരക പുരസ്കാരങ്ങളും ഇതോടനുബന്ധിച്ച് സമർപ്പിക്കും.
പുരസ്കാര സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി ബന്ധപ്പെടേണ്ട WhatsApp നമ്പർ: +91 9544144037.


