കാട്ടാക്കട : മോഷണ ബൈക്കുമായി രണ്ടു യുവാക്കൾ പോലീസിന്റെ പിടിയിലായി. കാട്ടാക്കട കുച്ച പുറം ചരുവിള വീട്ടിൽ രഞ്ചിത്ത് (19) , ഒറ്റശേഖരമംഗലം നുള്ളിയോട് അലമണ്ണൂർ കിഴക്കുംകര പുത്തൻവീട്ടിൽ ശ്രീജിത് (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം മൂന്നാം തീയതി രാത്രി ഒറ്റശേഖരമംഗലം വാഴിച്ചൽ കോവിൽ വിള വിട്ടിൽ ഗിരീഷ് കുമാർ എന്നയാളിന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന യമഹ ബൈക്കിന്റെ ഹാൻഡിൽ പൂട്ട് പൊട്ടിച്ച് മോഷണം നടത്തിയ ബൈക്കിൽ കാട്ടാക്കട ജംഗ്ഷനു സമീപമെത്തിയപ്പോഴാണ് പോലീസ് പിടികൂടുന്നത്.
പത്ത് ദിവസങ്ങൾക്കു മുൻപ് തടവിൽ നിന്നിറങ്ങിയ രഞ്ചിത്തിന്റെ നേതൃത്യത്തിലായിരുന്നു മോഷണം. പ്രതികൾ മുൻപും നിരവധി മോഷണക്കേസിലെ പ്രതികളായിരുന്നു പോലീസ് അറിയിച്ചു. എസ് ഐ . സുരേന്ദ്രൻ, എസ് സി പി ഓ സുരേഷ്, സി പി ഓ അനിൽ എന്നിവരടങ്ങിയ പോലീസ് സംഘം മാണ് പ്രതികളെ പിടികൂടിയത്.




