വാമനപുരം : ഹരിതകേരളം മിഷന് മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലാകമാനം നടപ്പിലാക്കുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിക്ക് വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. നീര്ച്ചാല് പുനരുജ്ജീവിപ്പിക്കുന്നതിലൂടെ, സമഗ്രമായ ജലസംരക്ഷണം, കൃഷി വ്യാപനം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബ്ലോക്ക് തല ഉദ്ഘാടനം പുല്ലമ്പാറ പഞ്ചായത്തിലെ വെള്ളുമണ്ണടിയിൽ ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷീലാകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ശ്രീകണ്ഠൻ, സ്ഥിരം സമിതി അദ്ധ്യക്ഷ പ്രീത മനോജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാധാവിജയൻ, ജലജ, ബി.ഡി.ഒ മോഹനകുമാർ, ചന്ദ്രമോഹനൻ തുടങ്ങിയവർ സംസാരിച്ചു.പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് അസീന ബീവി സ്വാഗതവും പഞ്ചായത്തംഗം അജിത്ത് നന്ദിയും പറഞ്ഞു.
ഹരിത കേരളം മിഷന് 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിക്ക് വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി
Tags




