തിരുവനന്തപുരം : ജില്ലയിൽ പലയിടങ്ങളിലും ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായി മരങ്ങൾ കടപുഴകി നാശം ഉണ്ടായി. മാവേലി എക്സ്പ്രസ്സ് തിരുവനന്തപുരത്ത് നിന്ന് ചിറയൻകീഴിലെത്തിയപ്പോൾ മരം പൊട്ടിവീണ് റെയിൽവേ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
മരത്തിന്റ ശിഖരം മാവേലി expressinte OHE ലൈനിൽ തട്ടി എന്ജിനിലക്കുള്ള വൈദ്യുതി നിലച്ചു.
കുന്നുകുഴി വാർഡിൽ 4 ഇലട്രിക് പോസ്റ്റുകൾ പൂർണ്ണമായും 3 എണ്ണം ഭാഗികമായും തകർന്നുവീണു ഏറ്റവും കൂടുതൽ നാശം വിതച്ചത് മുളവനയിൽ. കുന്നുകുഴി RC കോളനിയിൽ മരം വീണ് രണ്ട് സ്ഥലത്ത് ലൈൻ കമ്പി പൊട്ടി വീണു. ബാട്ടൺഹിൽ മരം വീണ് ലൈൻ കമ്പി പൊട്ടി.
കിളിമാനൂർ ചൂട്ടയിൽ കാറ്റിലും മഴയിലും മരം കടപുഴകി വീണു ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. കിളിമാനൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞു മടങ്ങും വഴിയാണ് ടിഗിൽ , തുളസി എന്നിവർക്ക് പരിക്കേറ്റത്.
കുണ്ടമൺകടവിലും കാട്ടാക്കടയിലെ ചാരുപാറയിലും 11 കെ. വി. ലൈയിനിന് മുകളിൽ മരം കടപുഴകി വീണു. കള്ളിക്കാട് ജംഗ്ഷനിൽ തെങ്ങു വൈദ്യുതി ലൈയിനിന് മുകളിലൂടെ പതിച്ചു. പേയാട്, മലയിൻകീഴ്, മൂങ്ങോട്, താച്ചോട്ടുകാവ് പുതുവീട്ടുമേലെ, മംഗലക്കൽ, വാഴിച്ചൽ, ഒറ്റശേഖരമംഗലം, കുറ്റിച്ചൽ, ആര്യനാട്, വെള്ളനാട്, വിളപ്പിൽശാല മരം കടപുഴകിയും, മരച്ചില്ല വീണും നാശം ഉണ്ടായി.
വിവിധയിടങ്ങളിൽ വൈദ്യുതിക്കും, ഗതാഗതത്തിനു തടസം നേരിട്ടു. ഇന്നലെ വൈകുന്നേരം മുതൽ ഉണ്ടായിരുന്ന ചാറ്റൽ മഴ രാത്രിയോടെ ശക്തി പ്രാപിക്കുകയും ഒപ്പം ശക്തമായ കാറ്റു വീശുകയും ചെയ്തു. അഗ്നിശമന സേന യൂണിറ്റുകൾ ആദ്യം ഗതാഗത തടസ്സം നേരിട്ടയിടങ്ങളിലും, തുടർന്ന് മറ്റിടങ്ങളിലും എത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി. മിക്കയിടങ്ങളിലെയും തടസമായ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കൂടാതെ കാസര്‍ഗോട്ടെ വെള്ളരിക്കുണ്ട് താലൂക്കിലും അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലും പ്ലസ്ടുവരെയുള്ള സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കൊളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്. കാറ്റും മഴയും ശക്തമായതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്.