തിരുവനന്തപുരം : കാട്ടാക്കടയിലെ കുറ്റിച്ചൽ പച്ചക്കാട് നിന്നാണ് വിവിധ മേഖലയിൽ ജോലി നോക്കുന്നവരും വിദ്യാർത്ഥികളും ഉൾപ്പടെ വിവിധ പ്രായത്തിലെ പതിനഞ്ച് അംഗ സംഘമാണ് പുഷ്പരഥത്തിൽ അയ്യനെ കാണാൻ ശബരിമലയിൽ പോകുന്നത്.
കഴിഞ്ഞ അഞ്ചു വർഷമായി അയ്യപ്പസ്വാമി സംഘം അരുണിന്റെ നേതൃത്വത്തിൽ തോവാളായിൽ നിന്നും എത്തിക്കുന്ന അരളിയും, റോസയും, താമര പൂവ് ഉൾപ്പടെ ചേർത്തു അയ്യന്റെ മനോഹര രൂപം വാഹനത്തിനു മുകളിലായി നിർമ്മിക്കും പുറമെ കരിക്കിൻകുല, കാമുകിൻ കുല, വാഴക്കുല, എന്നിവയും വാഹനത്തിന്റെ ഇരുവശവും അയ്യപ്പന്റെ വിഗ്രഹവും വച്ചു വാഹനത്തെ അലങ്കരിച്ചു ആണ് രഥം ഒരുക്കുന്നത്.
ഒരുമാസം മുൻപേ വൃതംനോറ്റ് യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ജോലി കൂലിയിൽ മിച്ചം പിടിച്ചും, പഠന ചെലവുകളിൽ നിന്നും മിച്ചം പിടിച്ചും സ്വരൂപിക്കുന്ന തുകയിൽ ആണ് അലങ്കാരവും യാത്രചിലവുകളും. 50000 ത്തോളം രൂപയുടെ പുഷ്പങ്ങളാണ് ഇത്തവണ തോവാളായിൽ നിന്നും എത്തിച്ചത്.പച്ചക്കാട് കാവിൽ ശ്രീ മഹാഗണപതി ക്ഷേത്ര സന്നിധിയിൽ നിന്നും ഇരുമുടികെട്ടു നിറച്ചു യാത്രയാകും.
രാവിലെ ഏഴര മണിക്ക് യാത്ര തിരിക്കുന്ന സംഘം സാന്നിധാനത്തെത്തി ഹരിവരാസനം കണ്ടു പിറ്റേന്നു പുലർച്ചെ നെയ്യഭിഷേകം കഴിഞ്ഞു മലയിറങ്ങും.




