കാട്ടാക്കട : വിവാഹം കഴിഞ്ഞ് പന്ത്രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു. വിവാഹ വാർഷികം, ജന്മദിനം, പുതുവത്സരം, മറ്റ് വിശേഷ ദിവസങ്ങൾ തുടങ്ങിയ ആഘോഷങ്ങൾക്കൊപ്പം കൃത്യമായ ഇടവേളയിൽ രക്തദാനം നൽകാറുണ്ട്. ഇതിപ്പോൾ ഇരുപത്തി ഒന്നാം തവണയാണ് രക്തം നൽകുന്നത്. റീജീയണൽ ക്യാൻസർ സെൻ്റർ, എസ്.എ.റ്റി, മെഡിക്കൽ കോളേജ് , കിംസ്, നിർമ്മല മെഡിക്കൽ സെൻ്റർ, കോട്ടയം മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളിലെ ബ്ലഡ് ബാങ്കിലാണ് രക്തദാനം നൽകാറുള്ളത്.
ഇതു കൂടാതെ വർഷത്തിൽ രണ്ടോ മൂന്നോ രക്തദാന ക്യാമ്പുകൾ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടത്തിവരാറുണ്ട്. രാവിലെയായാൽ രക്തത്തിൻ്റെ ആവശ്യം പറഞ്ഞ് കൊണ്ട് ദിവസവും നിരവധി ഫോൺ കോളുകളും മെസേജുകളും വരും, ഇവ മറ്റു ഗ്രൂപ്പുകളിലും, സോഷ്യൽ മീഡിയ വഴിയും അന്വേഷിച്ച് കണ്ടെത്തി കൊടുക്കാറുണ്ട്. ഈ ലോക്ക് ഡൗൺ കാലത്ത് തന്നെ മുപ്പതിലേറെ രോഗികൾക്ക് രക്തം സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന രക്തദാന ഗ്രൂപ്പുകളായ പ്രിഷ്യസ് ഡ്രോപ്സ്, വേണു ബ്ലഡ് ഡൊണേഷൻ, ആൾ കേരള ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ, ബ്ലഡ് ഡോണേഴ്സ് കേരള, അർപ്പണ രക്തദാന സേന, വിഹായിതം, മിത്ര ഹെൽപിംഗ് ഹാൻഡ്സ് , ബ്ലഡ് ഡൊണേഷൻ ഫോറം തുടങ്ങിയവയിലെ സജീവ പ്രവർത്തകനുമാണ്. മികച്ച രക്തദാന പ്രവർത്തകനുള്ള അവാർഡും മികച്ച ബ്ലഡ് ഡോണർ കപ്പിൾ അവാർഡും നേടിയിട്ടുണ്ട്. വിവാഹ ശേഷമാണ് സ്ത്രീകൾക്ക് രക്തദാനം നൽകാൻ കഴിയുമെന്നു മനസിലായതെന്നും ഇത്രയും പുണ്യ പ്രവൃത്തി മറ്റൊന്നില്ലായെന്നും ജീവിതാവസനം വരെ രക്തദാനം നൽകുമെന്നും പാചകവിദഗ്ദ്ധയും ഭാര്യയുമായ തസ്നീം സമീർ പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ ഈ അധ്യാപകൻ കാട്ടാക്കടയിൽ പൂവച്ചൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആദ്യപാന കാലത്തു ഈ സ്കൂൾ മുഖ്യ ധാരയിൽ നിവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ എറണാകുളം ജില്ലയിലെ ഈസ്റ്റ് മാറാടി സർക്കാർ സ്കൂളിൽ ജോലി നോക്കുന്നു. എട്ട് വയസുള്ള ഒരു മകൻ റൈഹാൻ സമീറും ഉണ്ട്.