വെള്ളനാട് : പ്രദേശവാസികളുടെ ചിരകാല അഭിലാഷമായിരുന്ന വെള്ളനാട് സിവിൽ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് 2016 ആണ് 2020 പിന്നിട്ടിട്ടും സിവിൽ സ്റ്റേഷന്റെ പണികൾ പൂർത്തിയാക്കാനോ റവന്യൂ വകുപ്പ് അധികൃതർ തയ്യാറകുന്നില്ലന്നുള്ള ആക്ഷേപം ഉയരുന്നത്. വെള്ളനാട് വില്ലേജ് ഓഫിസിനോട് ചേർന്നുള്ള റവന്യൂ ഭൂമിയിലാണ് ഇരുനിലയിലുള്ള മിനി സിവിൽ സ്റ്റേഷന്റെ കെട്ടിടം.
കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന വെള്ളനാട് സബ് ട്രഷറി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഇവിടേക്ക് മാറി ഒരു കുടക്കീഴിലാകും. നേരത്തെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പിലാണ് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ പരിഗണിച്ചത് . എന്നാൽ ഭൂമി സംബന്ധമായ വിഷയങ്ങളെ തുടർന്ന് വില്ലേജ് ഓഫിസിന് സ്വന്തമായി ഉണ്ടായിരുന്ന റവന്യൂ ഭൂമിയിൽ നിന്ന് ആദ്യം ഇരുപതും പിന്നീട് പത്തും സെന്റ് മന്ദിരത്തിനായി വിട്ടു നൽകുകയായിരുന്നു.
രണ്ടരക്കോടിയിലധികം ചെലവിട്ട് നിർമിക്കുന്ന സിവിൽ സ്റ്റേഷന്റെ നിർമാണത്തിൽ ആദ്യഘട്ടത്തിൽത്തന്നെ തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ തടസങ്ങൾ നീക്കിയെങ്കിലും കരാറെടുക്കാൻ ആളില്ലാതെയായി . അങ്ങനെയും വർഷം കടന്നു പോയി. നേരത്തേ ഒരു കോടി 95 ലക്ഷം രൂപയാണ് ആദ്യം അടങ്കൽത്തുകയായി നിശ്ചയിച്ചിരുന്നത് . എന്നാൽ കരാർ ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതിനെത്തുടർന്ന് 2,50,44,539 ആയി വർധിപ്പിച്ചു. തിരുവനന്തപുരം സ്വദേശി അശോക് കുമാർ ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 2018 ൽ രണ്ടുവർഷത്തിനുള്ളിൽ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തുമെന്നായിരുന്നു അവകാശവാദം. എന്നാൽ അതും നിലച്ചു.
കെട്ടിട നിർമ്മാണത്തിന്റെ ആദ്യ ഘട്ടം കൂടുതൽ ജോലിക്കാരെ വച്ച് തകൃതിയായി തുടങ്ങിയെങ്കിലും രണ്ടു വർഷം പിന്നിട്ടതോടെ ജോലിക്കായി ആകൈവരുന്നത് നാലോ അഞ്ചോ തൊഴിലാളികൾ . സമയബന്ധിതമായി പണി പൂർത്തീകരിക്കണമെന്ന താത്പര്യമില്ലായ്മയാണ് പ്രശ്നങ്ങൾക്കു കാരണം. ആര്യനാട് പി.ഡബ്ളു.ഡി. കെട്ടിടവിഭാഗത്തിനാണ് വെള്ളനാട് മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന്റെ മേൽനോട്ടച്ചുമതല. നിലവിൽ സബ് ട്രഷററി വെള്ളനാട് കെ.എസ്.ആർ.ടി ഡിപ്പോക്ക് സമീപം വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കട മുറികൾക്ക് സ്ഥാപിച്ച കെട്ടിടമാണ്. ഇവിടെ ചുറ്റു മതിലോയാതൊരു സുരക്ഷയും ഇല്ല എന്നാണ് നാട്ടുകാർ പറയുന്നത്.