കാട്ടാക്കട : നെയ്യാർഡാം പ്രദേശത്ത് ബി.എസ്.എൻ.എൽ ലാൻഡ് ലൈനുകൾ നിർജീവം. ശക്തമായ പ്രതിഷേധവുമായി ഗാന്ധിദർശൻ യുവജന സമിതി പാറശാല നിയോജക മണ്ഡലം. കൊറോണ മഹാമാരി യോടൊപ്പം, കാലവർഷവും കടുത്ത തോടുകൂടി, ജനങ്ങൾ ഏറ്റവും കൂടുതൽ സഹായമഭ്യർത്ഥിച്ചു കൊണ്ടിരിക്കുന്ന, ഫയർ ഫോഴ്സ്, പോലീസ്, ആശുപത്രികളിലെലാൻഡ് ലൈനുകൾ, പ്രവർത്തനരഹിതമായിട്ട് ദിവസങ്ങളായി.
ബി.എസ്.എൻലിൽ പരാതിപ്പെട്ടിട്ടും ഈ അത്യാഹിത നമ്പറുകൾ പുനസ്ഥാപിക്കാൻ ഏതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ലോക്ക് ടൗൺ ആയതിനാലാണ് ഇത് പ്രവർത്തന യോഗ്യം ആക്കാൻ ഈ നടപടി സ്വീകരിക്കാൻ കഴിയാത്തതെന്ന് ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ബിഎസ്എൻഎൽ ജീവനക്കാർ കൃത്യസമയത്ത് ജോലിക്ക് എത്തുകയോ, ഈ അടിയന്തര സാഹചര്യത്തിൽ ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറി നിൽക്കുകയാണെന്നും നാട്ടുകാർ പറയുന്നത്. വരും ദിവസങ്ങളിൽ ഗാന്ധിദർശൻ യുവജന സമിതി പാറശാല നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ, ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും പൊതുജനത്തിന് ബുദ്ധിമുട്ടാകുന്ന രീതിയിലുള്ള ഈ പ്രവണതകൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഗാന്ധിദർശൻ യുവജന സമിതി പാറശ്ശാല നിയോജക മണ്ഡലം പ്രസിഡന്റ് അലക്സ് ജെയിംസ് അഭിപ്രായപ്പെട്ടു.