നെടുമങ്ങാട് : മോദി സർക്കാരിന്റെ ഭീകരതയ്ക്കെതിരെയും സമരക്കാരുടെ വസ്ത്രം നോക്കി മതം തിരയുകയും എതിർക്കുന്നവരെ വെടി വെച്ചു കൊല്ലുകയും ചെയ്യുന്ന നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉടുപ്പ് ഊരി പനയ്ക്കോട് പോസ്റ്റ് ഓഫീസിലേക്ക് സമരം നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റമീസ് ഹുസ്സൈൻ അദ്ധ്യക്ഷത വഹിച്ചു,, സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാങ്കതൻ ഉദ്ഘാടനം ചെയ്തു.
കെ പി സി സി മാധ്യമ സമിതി അംഗം അഡ്വ ബി.ആർ.എം ഷെഫീർ, ഡി സി സി സെക്രട്ടറി തോട്ടുമുക്ക് അൻസർ, കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ എസ് ഹാഷിം,കോൺഗ്രസ് നേതാക്കളായ അഡ്വ ഉവൈസ് ഖാൻ, കെ എൻ അൻസർ, തച്ചൻകോട് പുരുഷോത്തമൻ, പൊൻപാറ സതി,വിജയരാജ്, ഉദയകുമാർ, ഗോപിനാഥൻ നായർ, മന്നൂർക്കോണം താജുദ്ധീൻ കാരയ്ക്കാൻ തോട് രമേശൻ ,യൂത്ത് കോൺഗ്രസ് നേതാക്കളായ അമൽ നായർ, ശ്യാം കുമാർ പനയ്ക്കോട്, ഹൽവ ഷാൻ, ബിലാൽ തൊളിക്കോട്, റാഷിദ് പുളിമൂട്, ഫൈസൽ തുരുത്തി, മുനീർ എന്നിവർ പ്രസംഗിച്ചു.




