നെയ്യാറ്റിൻകര: വിനോദസഞ്ചാര വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാർ മേളയ്ക്ക് തിരിതെളിഞ്ഞു. പാറശാല എം.എൽ.എ. സി.കെ. ഹരീന്ദൻ മേള ഉദ്ഘാടനം ചെയ്തു.
പുതുതലമുറയ്ക്കും പഴമക്കാർക്കും ഒരുപോലെ ആകർഷകമായ നിരവധി പരിപാടികളും സ്റ്റാളുകളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 3ഡി പ്ലാനറ്റോറിയം, റോബോട്ടിക് ഫെസ്റ്റ്, ഭക്ഷ്യമേള, കാർണിവൽ, പുസ്തകോത്സവം, പ്രശസ്ത കലാപ്രതിഭകളുടെ സംഗീത–നൃത്ത അവതരണങ്ങൾ, പരമ്പരാഗത കലാരൂപങ്ങൾ, ശാസ്ത്ര–സാങ്കേതിക പ്രദർശനങ്ങൾ തുടങ്ങി വിജ്ഞാനപ്രദവും വിനോദപ്രദവുമായ വിവിധ പരിപാടികളാണ് പത്താമത് നെയ്യാർ മേളയുടെ ഹൈലൈറ്റുകൾ.
മേള സെപ്റ്റംബർ 14-ന് സമാപിക്കും.
ഉദ്ഘാടന ചടങ്ങിൽ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, സമിതി ജില്ലാ സെക്രട്ടറി ആദർശ് ചന്ദൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ, ജനറൽ കൺവീനർ എം. ഷാനവാസ്, പി. ബാലചന്ദൻ നായർ, സജിലാൽ നായർ, കെ.കെ. ശ്രീകുമാർ, മുരളീധരൻ നായർ, പുന്നക്കാട് തുളസീധരൻ, മഞ്ചവിളാകം ജയൻ, എസ്.കെ. ജയകുമാർ, കൗൺസിലർ എം.എ. സാദത്ത് എന്നിവർ പങ്കെടുത്തു.
നെയ്യാര്‍മേള സമ്മാന കൂപ്പണ്‍ വിതരണം ഉദ്ഘാടനം ▶︎▶︎▶︎