നെയ്യാറ്റിന്‍കര ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ എം.എൽ.എ കെ. ആന്‍സലന്‍ കൂപ്പൺ നിംസ് മെഡിസിറ്റി എം.ഡി. എം.എസ്. ഫൈസൽഖാന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
മേള ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 14 വരെ ആറാലുംമൂട് മാർക്കറ്റ് ഗ്രൗണ്ടിൽ (തലയൽ നഗർ) നടക്കും. വ്യാപാരമേള, സാംസ്കാരിക-സാഹിത്യ പരിപാടികൾ, കലാവതരണങ്ങൾ തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറും.
ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത്, കൗൺസിലർമാരായ എസ്. പ്രസന്നകുമാർ, കൂട്ടപ്പന മഹേഷ്, എ.എസ്. ഐശ്വര്യ, എസ്. ദീപ, നെയ്യാർ മേള ജനറൽ കൺവീനർ എം. ഷാനവാസ്, കൺവീനർ പി. ബാലചന്ദ്രൻ നായർ, സംഘാടക സമിതി അംഗങ്ങളായ പി. പ്രദീപ്, ബി. മണികണ്ഠൻ, ആർ. തങ്കരാജ്, രചന വേലപ്പൻ നായർ, പ്രസിഡന്റ് എസ്.കെ. ജയകുമാർ, എൻ.എസ്. ദിലീപ്, നെയ്യാറ്റിന്‍കര ജയചന്ദ്രൻ, ഗ്രൗണ്ട് കമ്മിറ്റി ചെയർമാൻ അഡ്വ. തലയൽ പ്രകാശ്, വി.എസ്. സജീവ് കുമാർ, കൊടങ്ങാവിള ഷിബു, സജികുമാർ പെരുങ്കടവിള എന്നിവരും സംബന്ധിച്ചു.