തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രം തിരുവനന്തപുരം സംഘടിപ്പിച്ച ജില്ലാതല ശാസ്ത്ര ക്വിസ് 2025 തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെർച്വൽ ക്ലാസ് റൂമിൽ നടന്നു.
യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ എ.എം. അൻസാരിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് നിർവഹിച്ചു.
ജില്ലയിലെ ഹൈസ്കൂൾ നിയമസഭാമത്സരങ്ങളിൽ വിജയിച്ച 28 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ഡോ. അക്ബർ ഷാ ക്വിസ് മാസ്റ്ററായി നേതൃത്വം നൽകി.
ഒന്നാം സ്ഥാനം: ഗവ. എച്ച്.എസ്.എസ് വെഞ്ഞാറമൂട് (വാമനാപുരം മണ്ഡലം) – ശിവശങ്കർ, ഹാഫിസ് മുഹമ്മദ്
രണ്ടാം സ്ഥാനം: ഗവ. എച്ച്.എസ്.എസ് കരിപ്പൂർ (നെടുമങ്ങാട് മണ്ഡലം) – അദ്വൈത്, വൈഷ്ണവ്
ഒന്നാം സ്ഥാനക്കാർക്ക് ₹10,000, രണ്ടാമത് സ്ഥാനക്കാർക്ക് ₹5,000 ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ വിതരണം ചെയ്തു.
ചടങ്ങിൽ യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബീന എസ്.ബി, അവളിടം ക്ലബ് ജില്ലാ കോ-ഓർഡിനേറ്റർ ശ്യാമ വി.എസ് എന്നിവർ പങ്കെടുത്തു.
പ്രാഥമികതലത്തിൽ ആരംഭിച്ച മത്സരത്തിൽ ജില്ലയിലെ 111 സ്കൂളുകൾ പങ്കെടുത്തു. ജില്ലയിലെ ഒന്നാം സ്ഥാനം നേടിയ ടീം സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. സംസ്ഥാന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകൾക്ക് യഥാക്രമം ₹1,00,000, ₹50,000 ക്യാഷ് പ്രൈസും ലഭിക്കും.