വിതുര : എൽഡിഎഫ് പൊന്നാംചുണ്ട് വാർഡ് യോഗത്തിൽ വച്ച് എംഎൽഎ ജി.സ്റ്റീഫന് സ്വീകരണം നൽകി. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിക്കുകയും ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. ഗോപാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി എംഎസ് റഷീദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്എൽ കൃഷ്ണ കുമാരി, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർകെ ഷിബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷ ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.