നെടുമങ്ങാട് : 15 വർഷം കഴിഞ്ഞ ഓട്ടോ,ടാക്സി , മോട്ടോർ വാഹനങ്ങൾ പൊളിച്ച് മാറ്റണമെന്നത് ഉൾപ്പെടെ മോട്ടോർ മേഖലയിൽ കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന കിരാത നയങ്ങൾക്കെതിരെയും, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ റദ്ദുചെയ്യണമെന്നും ,മോട്ടോർ തൊഴിലാളികൾക്ക് ഡീസൽ, പെട്രോൾ സബ്സിഡിയും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി മോട്ടോർ വ്യവസായ സമിതിയും തൊഴിലാളികളും സംയുക്തമായി നടത്തിയ സമരത്തിൻ്റെ ഭാഗമായി നെടുമങ്ങാട് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന താലൂക്ക്തല മാർച്ചും ധർണ്ണയും സംയുക്ത സമര സമിതി ജില്ലാ ചെയർമാനും ഐഎൻടിയുസി ജില്ലാ പ്രസിഡൻറുമായ വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.
കെ എ .അസീസ് (സിഐടിയു) അദ്ധ്യക്ഷത വഹിച്ചു .
എൻ .ആർ. ബൈജു ,ആഷിക് എ.നൗഷാദ് ഖാൻ, വെമ്പായംനുജൂം, നെടുമങ്ങാട് താഹിർ ,പുലിപ്പാറ വിനോദ്. വട്ടപ്പാറ ജോൺസ് ,സജി മഞ്ച, രത്നാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.