1957-58 കാലഘട്ടത്തിലെ കേരളം, പ്രത്യേകിച്ച് മലയോര കർഷകരുടെ ജീവിത പശ്ചാത്തലമാക്കി ഒരുക്കുന്ന ടൊവിനോ തോമസ് ചിത്രമായ “പള്ളിച്ചട്ടമ്പി” യുടെ ചിത്രീകരണം ആരംഭിച്ചു. ജൂൺ 23 തിങ്കളാഴ്ച്ച മുതൽ ചിത്രം ഔദ്യോഗികമായി ഷൂട്ടിംഗിൽ പ്രവേശിച്ചു.
ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ വിജയകരമായ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ ഡിജോ ജോസ് ആൻ്റണി ആണ് ഈ കഥയും സംവിധാനം ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവരാണ്, സഹനിർമ്മാതാക്കളായി തൻസീർ സലാമും, സി.സി.സി ബ്രദേഴ്സുമാണ് കോ - പ്രൊഡ്യൂസേർസ്-
⭐ തെന്നിന്ത്യൻ താരങ്ങൾക്കും പ്രധാന സ്ഥാനം
ടൊവിനോ തോമസ് നായകനാവുന്ന ചിത്രത്തിൽ, ഡ്രാഗൺ (തമിഴ്) സിനിമയിലൂടെ പ്രശസ്തയായ കയാഡു ലോഹർ നായികയായി എത്തുന്നു. ഏറെ ഭാവസമൃദ്ധിയുള്ള കഥാപാത്രം അവതരിപ്പിക്കുന്ന കയാഡു, തന്റെ പ്രകടനം വഴി മലയാളത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റാൻ സാധ്യതയുള്ള താരമാണ്.
🎥 വലിയ ക്യാൻവാസ്, വലിയ പ്രമേയം
1950കളിലെ മലയോര ഗ്രാമ ജീവിതത്തെ ആഴത്തിൽ ആവിഷ്കരിക്കുന്ന ചിത്രം പൊതുജന പങ്കാളിത്തത്തോടെയും, വലിയ ബജറ്റിലുമാണ് ഒരുക്കുന്നത്. കലാസംവിധാനത്തിന് വലിയ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ പ്രശസ്ത ആർട്ട് ഡയറക്ടർ ദിലീപ് നാഥ് കലാസംവിധാനം കൈകാര്യം ചെയ്യുന്നു.
നരിവേട്ടയുടെ വിജയാനന്തരത്തിൽ ടൊവിനോയുടെ പ്രധാനമായെത്തുന്ന പുതിയ ചിത്രമാണിത്. സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും മനുഷ്യരുടെ അനുഭവ ജീവിതവും ചേർത്ത് കഥ പറഞ്ഞിരിക്കുന്നത്.