കല്ലമ്പലം ഭാഗത്ത് നിന്ന് കുട്ടികളെ കുട്ടികളുമായി വരികെയായിരുന്നു സ്കൂൾ ബസ്. ആലംകോട് പെട്രോൾ പമ്പിനു മുന്നിൽ സിഗ്നലിൽ നിർത്തിയിരിക്കുമ്പോൾ, കൊല്ലം ഭാഗത്തുനിന്ന് അതിവേഗത്തിൽ വന്ന സൂപ്പർഫാസ്റ്റ് ബസ് പിറകിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ കുട്ടികൾ ആശുപത്രിയിൽ
അപകടത്തിൽ പരിക്കേറ്റ കുട്ടികളെ ഉടൻ സമീപത്തെ കെറ്റിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ല.
അമിതവേഗതയും അശ്രദ്ധയും
സൂപ്പർഫാസ്റ്റ് ഡ്രൈവറുടെ അമിതവേഗതയും ശ്രദ്ധക്കുറവും അപകടത്തിന് കാരണമായി നാട്ടുകാർ ആരോപിക്കുന്നു. ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്നും, കെഎസ്ആർടിസി വാഹനങ്ങളും സ്വകാര്യ ബസ്സുകളും ബ്രേക്കിനായി പെട്ടെന്ന് പിടിച്ച് അപകടങ്ങൾ ഉണ്ടാക്കാറുണ്ടെന്നും അവർ പറഞ്ഞു.
ആലംകോട് പെട്രോൾ പമ്പിനു സമീപം സിഗ്നൽ ലൈനിൽ സ്കൂളുകളും ആശുപത്രികളും ഉളള സാഹചര്യത്തിൽ, വാഹനങ്ങൾ വേഗത കുറയ്ക്കാതെ ഓടിക്കുന്നതിൽ ശക്തമായ നടപടികൾ ആവശ്യമാണ്. ട്രാഫിക് കാമറയും പോലീസ് നിരീക്ഷണവും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.