തിരുവനന്തപുരം : സാമൂഹിക-സാംസ്കാരിക രംഗത്ത് സേവനമനുഷ്ഠിക്കുന്ന യുവശ്രീ ഗിന്നസ് ഹരീന്ദ്രകുമാർ മുൻഷിക്ക് സദ്ഭാവന പുരസ്കാരം നൽകി ആദരിച്ചു.
ആലിൻമൂട് ബ്രദേഴ്സ് കൂട്ടായ്മ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് 2025 ചടങ്ങിൽ കേരള എൻസൈക്ലോപീഡിയ ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് പുരസ്കാരം കൈമാറി.
ബാലകൃഷ്ണ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പി.എസ്. കണ്ണൻ അധ്യക്ഷനായി. സെക്രട്ടറി ബി. ഭുവനേന്ദ്രൻ നായർ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ IAS, അനിൽകുമാർ ജോർജ് ഓണക്കൂർ, മറ്റ് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
നാല്പതു വർഷത്തിലേറെയായി തിരുമലയിലെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമായ സംഘടനയാണ് ആലിൻമൂട് ബ്രദേഴ്സ്.