തിരുവനന്തപുരം : തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിനിമ,സീരിയൽസംഘടനയായ സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ്റ സംസ്ഥാനതലഎക്സിക്യൂട്ടീവ് മീറ്റിംഗിലാണ് ശില്പശാല 2025 ഓഗസ്റ്റ്മാസത്തിൽ ൽസംഘടിപ്പികാൻ തീരുമാനമായത്.
കേരളത്തിലെ സിനിമ, സീരിയൽപ്രേമികളായ യുവ തലമുറയുടെ സർഗ്ഗശേഷി ഉയർത്താനും, ചലച്ചിത്ര സംവിധനം , ക്യാമറ,എഡിറ്റിംഗ്,അഭിനയംതിരകഥതുടങ്ങിയമേഖലയെക്കുറിച്ച്കൂടുതൽഅറിയാനുംഇത്പ്രയോജനപ്പെടുമെന്ന്സൗത്ത്ഇന്ത്യൻഫിലിംഅസോസിയേഷൻ ജനറൽസെക്രടറിയും ചലചിത്രസംഗീതസംവിധായകനുമായ ഗോപൻസാഗരിപറഞ്ഞു. ചലച്ചിത്രമേഖലയിലെ പ്രശസ്തർ നടത്തുന്ന ശില്പശാലയിൽ ഏതു പ്രായക്കാർക്കും പങ്കെടുക്കമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയുടെ എക്സിക്യൂട്ടിവ് അംഗങ്ങളായ , ചലച്ചിത്ര സംവിധായകൻ ജോളി മാസ് , നിർമ്മാതാവും അഭിനേതാവുമായ ഗോകുലം തുളസീധരൻ തിരകഥകൃത്ത് സുരേഷ് കാട്ടാകട,ഗാനരചയ്താവ് സുരേഷ് അമ്പാടി, പ്രൊഡക്ഷൻ കൺട്രോളർ ബിനു കരുണാകരൻ, ചലച്ചിത്ര സംവിധായകൻ എ.ജി രാജൻ, അസിസ്റ്റന്റ് ഡയറക്ടർ ടി. രാധാകൃഷ്ണൻ . പുലരി ടി.വി സി. ഇ. ഒ ജിട്രസ് യോഹന്നാൻ. മാധ്യമപ്രവർത്തകനും സംവിധായകനുമായ ലക്ഷ്മണൻ .കെ തുടങ്ങിയവർ പങ്കെടുത്തു