മനു ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിലും മറ്റു സമീപ പ്രദേശങ്ങളിലും അടിപിടി, അക്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾ മുന്പ് കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളതുമാണ്.
2007ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ട് അനുസരിച്ച്, വിഭാഗം 15(1)(a) പ്രകാരമായിരുന്നു നടപടി. ഈ നിയമം പ്രകാരം, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി 2025 മേയ് 29-ന് പുറത്തിറക്കിയ ഉത്തരവിലൂടെ, മനുവിനെ ഒരു വർഷത്തേക്ക് തിരുവനന്തപുരത്ത് നിന്ന് നാടുകടത്തിയിരുന്നു.
നാടുകടത്തൽ ഉത്തരവ് ലംഘിച്ച് വീണ്ടും തിരുവനന്തപുരത്ത് പ്രവേശിച്ച മനുവിനെ കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് സാമൂഹ്യവിരുദ്ധരുടെ മേൽ ശക്തമായ നടപടികൾ തുടരുന്നതിന്റെയും, കാപ്പ നിയമം ഉദ്ദേശിക്കുന്നതുപോലെ നിയമലംഘനങ്ങൾക്കെതിരെ പൊലീസ് ഉറച്ച നിലപാടാണ് ആര്യനാട് പോലീസ് സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.