കാട്ടാക്കട : കോഴി കച്ചവടം നടത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ലഹരി മാഫിയ സംഘം തടഞ്ഞുനിറുത്തി ക്രൂരമായി മർദ്ദിക്കുകയും, അയാളുടെ കൈവശമുള്ള ഏകദേശം ₹1.5 ലക്ഷം രൂപ കവർന്നു.
മർദ്ദനത്തിനിരയായത് കാട്ടാക്കട കൂന്താണി പുത്തൻവീട്ടിൽ സ്വദേശി അസിം (35) ആണ്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2.30ഓടെയാണ് സംഭവം നടന്നത്.
അൽ അറബ് ബ്രോയിലർ ചിക്കൻ ഹോൾസെയിൽ റീട്ടയിൽ നിന്നു കോഴികളെ കടകളിൽ വിതരണം ചെയ്ത് തിരിച്ചു വരുമ്പോൾ കാട്ടാക്കട- മലയിൽകീഴ് റോഡിലെ കരിപ്പൂർ പമ്പിന് സമീപം വച്ച് അഞ്ച് ബൈക്കുകളിലായി എത്തിയ പത്തോളം പേരടങ്ങുന്ന സംഘം ആയുധങ്ങൾ കാട്ടി വാഹനം തടയാൻ ശ്രമിച്ചതോടെ ഭയന്ന് അസിം തൻറെ വാഹനം വഹാത്തിൽ ഓടിച്ചു കടയിലെത്തിൽ ഷെഡിൽ വാഹനം ഒതുക്കിയതോടെ പിന്തുടർന്ന സംഘം എത്തി ഹെൽമറ്റ്, കമ്പിവടി, വാളുകൾ എന്നിവ ഉപയോഗിച്ച് അസിമിനെ മർദ്ദിച്ചു.
ആക്രമണ ശേഷം വാഹനത്തിലെ ബോക്സിൽ കോഴി കച്ചവടം നടത്തിക്കിട്ടിയ വരുമാനമായ ₹1.5 ലക്ഷം സംഘം കവർന്നു. മർദ്ദനത്തിന് ശേഷം അസിം റോഡരികിൽ ബോധരഹിതനായി വീണു. സമീപത്തെ കടയടച്ചു മടങ്ങിയ ഒരാളാണ് ആദ്യം കണ്ടത്. തുടർന്ന് ചിക്കൻ സ്റ്റാൾ ഉടമ ഷുക്കൂറിനെ വിവരമറിയിച്ച് അസിമിനെ കാട്ടാക്കട സർക്കാർ ആസ്പത്രയിലും തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം എത്തിയ രാത്രികാല പരിശോനക്കിറങ്ങിയ കാട്ടാക്കട പോലീസിന് എത്തുന്നതിനു മുന്നേ സംഘം രക്ഷപ്പെട്ടു. ഇതിനകം കേസ് രജിസ്റ്റർ ചെയ്ത പോലീസ് സിസിടിവി പരിശോധനകളും സാക്ഷികളുടെയും മൊഴികളും ശേഖരിച്ച് അന്വേഷണം ഊർജിതമാക്കി.