തിരുവനന്തപുരം : ആറ്റിങ്ങൽ അവൻവഞ്ചേരിയിൽ സ്ത്രീയെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിലായി. അയൽവാസിയും ബന്ധുവുമായ ഇടക്കയോട്, കൊച്ചുപരുത്തി, ആറ്റുവിളാകം വീട്ടിൽ 47 വയസുള്ള ഷിബുനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചുപരുത്തിയിൽ സുജയെ ആണ് പ്രതി വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമായത്. തുടർന്ന് ഇരുവരുടെയും മക്കൾ തമ്മിൽ തർക്കം ഉണ്ടാകുകയും ചെയ്തു. ഈ തർക്കം ആണ് രക്ഷിതാക്കൾ തമ്മിലുള്ള വഴക്കിനും കാരണം.
ഇതേ തുടർന്ന് പ്രതിയായ ഷിബു വീട്ടിൽ നിന്നു വെട്ടു കത്തി എടുത്തു സുജയുടെ വീട്ടിൽ കയറി വെട്ടി പരിക്കേൾപ്പിക്കുകയായിരുന്നു. മുഖത്തും കൈക്കും വെട്ടേറ്റ സുജയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ്ഐ അനൂപ് എസ്സിപിഒമാരായ അജിത്ത് ഷാനവാസ് സിപിഒ പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.