നെടുമങ്ങാട് : അഴീക്കോട് വളവെട്ടിക്ക് സമീപം റോഡരികിൽ പഴക്കം ചെന്ന പരസ്യ ബോഡ് നീക്കം ചെയ്ത് പുതിയത് മാറ്റി സ്ഥാപിക്കുന്ന ജോലിക്കിടെ ബീഹാർ സ്വദേശി 25 വയസുള്ള പസോള് കത്തിഹാർ ഹിമാൻ ഷൂ കുമാർ ഷോക്കേറ്റ് കിണറ്റിൽ വീണ് മരിച്ചു. രാവിലെ 10 മണിയോടെ അപകടം.
ഷാ ആർട്സ് പരസ്യ കമ്പനിയുടെ ബോർഡ് മാറ്റി സ്ഥാപിക്കുന്ന ജോലിക്കിടെ ആംഗ്ലർ എടുത്ത് പൊക്കി എടുക്കുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടിയതിനെ തുടർന്ന് ഷോക്കേറ്റ് അഴിക്കോട് വളവെട്ടി സ്വദേശി മധുവിന്റെ പുരയിടത്തിലെ 12 അടി താഴ്ച്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു.
ഉടൻ തന്നെ നെടുമങ്ങാട് അഗ്നിശമന സേന എത്തി ഇയാളെ പുറത്തെടുത്തു നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർ അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സംഭവത്തിൽ കേസ് എടുത്തു.