24ന് രത്രി ആട്ടോ റിക്ഷ ഡ്രൈവറെ ഇടിച്ച വാഹനം
24ന് രത്രി ഇതേ സമയത്ത് പൂവച്ചൽ എസ്ബി ഐ ബാങ്കിന് മുന്നിൽ വച്ച് അമിതവഗത്തിൽ എത്തിയ കെ എൽ 19-എം 5649 നമ്പർ സ്കൂട്ടർ ആട്ടോ ഡ്രൈവറെ ഇടിച്ചു. ആട്ടോ ഡ്രൈവർ പൂവച്ചൽ പുന്നാംകരിക്കകം സ്വാദേശി അജിക്കു ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.
അതെ സമയം ഇടിച്ച സ്കൂട്ടർ എടുത്തു കൊണ്ടുപോകാനായി രണ്ടു ദിവസമായി സ്കൂട്ടർ ഓടിച്ച യുവാവ് പൂവച്ചലിൽ എത്തിയിരുന്നു. എന്നാൽ നാട്ടുകാർ സ്കൂട്ടർ വിട്ടു നൽകിയിയല്ല. എന്നാൽ അപകടം നടന്നയിടത്തു നിന്നും സ്കൂട്ടർ സ്റ്റേഷനിലേക്ക് മാറ്റാൻ പോലീസിനെ അറിയിച്ചിരിക്കുകയാണ് നാട്ടുകാർ.
21 ന് വിദ്യാർത്ഥിയെ ഇടിച്ചിട്ട സിമന്റ് ലോറി
കഴിഞ്ഞ 21 ന് സിമന്റ് മായി പോയ ലോറി വിദ്യാർത്ഥിയെ ഇടിച്ചിട്ട ശേഷം കാലിലൂടെ കയറിയിറങ്ങി. അപകടത്തിൽ പൂവച്ചൽ വാവറക്കോണം പേഴുംമൂട് ബി എസ് ഭവനിൽ സുരേഷ് കുമാർ ബിന്ദു ദമ്പതികളുടെ മകൻ പൂവച്ചൽ യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഇമ്മാനുവേൽ ആണ് അപകടത്തിൽപ്പെട്ടത്. സ്കൂളിലെ പരീക്ഷയ്ക്കായി രാവിലെ സഹോദരിക്കൊപ്പം പൂവച്ചൽ അംബലം ജങ്ഷനിൽ ബസിറങ്ങിയ ശേഷം ബസിനു പിന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ KL 03 L 8155 ലോറി ഇടിക്കുകയും വലതു വശത്തെ മുൻ ടയർ കുട്ടിയുടെ അരയിലൂടെ കയറി നിൽക്കുക ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കാട്ടാക്കട പൂവച്ചൽ റോഡിൽ അപകടങ്ങൾ നിത്യ സംഭവമായി മാറുകയാണ്. ഈ മാസത്തിൽ തന്നെ കാട്ടാക്കട - പൂവച്ചൽ റോഡിൽ പാതിനഞ്ചോളം അപകടങ്ങൾ നടന്നു. ചുരുക്കം അപകടങ്ങൾ മാത്രമാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് . മറ്റു അപകടങ്ങൾ ഒതുക്കി തീർക്കുകയാണ്. ഒതുക്കി തീർക്കുന്നതാകട്ടെ പ്രായപൂർത്തിയാകാത്തവർ ഉണ്ടാക്കുന്ന അപകടങ്ങൾ. ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ്. സ്കൂൾ സമയങ്ങളിൽ ഭാരം കയറ്റി പോകുന്ന വാഹനങ്ങൾക്കു വിലക്കുണ്ടെങ്കിലും അത് വിലക്കുകൾ ലംഘിച്ചാണ് ടിപ്പറുകളും ലോറികളും പായുന്നത്. കൂടാതെ അനധികൃതമായി ഖനനം നടത്തി മണ്ണുകയറ്റി പായുന്ന ടിപ്പറുകൾ, വിഴിഞ്ഞം ഹാർബർ നിർമ്മാണത്തിനു സാധനങ്ങൾ എത്തിക്കാനുള പടുകൂറ്റൻ ടിപ്പറുകൾ. ഇതിനിടെയാണ് ബൈക്കുകളുടെ മരണപ്പാച്ചിൽ. മൂന്നും നാലും യുവാക്കൾ ചെകിടടപ്പിക്കുന്ന ശബ്ദത്തിൽ തലങ്ങും വിലങ്ങും പായുന്നത് നിത്യ കാഴ്ചയാണ്. ഇവരെഭയന്ന് വാഹനങ്ങൾ വെട്ടിത്തിരിക്കുന്ന സാധാരണക്കാരായ യാത്രക്കാരാണ് മിക്കവാറും അപകടത്തിൽ പെടുന്നത്. ഇത്തരത്തിലുള്ള വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ അധികൃതർ വേണ്ട നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാകുന്നുണ്ട്. കാട്ടാക്കട താലൂക്കിൽ തന്നെ അപകടത്തിൽ മരിച്ചവർ നിരവധിയാണ്.
പ്രദേശവാസികൾക്ക് റോഡിലൂടെ നടക്കാൻ പോലും ഭയമാണ്. ബൈക്കുകളുടെ മരണപ്പാച്ചിൽ തടയുന്നതിനും മറ്റ് വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിരവധി പരാതികൾ പലപ്പോഴായി പ്രദേശവാസികൾ നൽകിയിട്ടുണ്ട്. എന്നാൽ നാളിതുവരെ യാതോരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.