കഴിഞ്ഞ 31-ന് വൈകിട്ട് തമിഴ്നാട്ടിലെ അരുമനയക്കടുത്താണ് അപകമുണ്ടായത്. അവിടെ ബന്ധുവീട്ടിലേയക്ക് പോകുമ്പോഴാണ് റോഡിലെ കുഴിയില്‍ വീണ് ബൈക്കില്‍ നിന്നും തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇളയ മകന് വിഷ്ണു.വി.എസാണ് ബൈക്ക് ഓടിച്ചിരുന്നത്. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ അത് തെറിച്ചുപോയി. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. മറ്റൊരു മകന്: വൈശാഖ്.വി.എസ്. സഞ്ചയനം: വ്യാഴാഴ്ച എട്ടിന്.
മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത അമ്മ വീണ് മരിച്ചു
പേയാട് : മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത അമ്മ ബൈക്കില്‍ നിന്നും വീണു ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പേയാട് റാക്കോണത്ത്മേലെ പുത്തന്‍വീട്ടില്‍ മാതൃഭൂമി ഏജന്റ് ബി.വിജയന്റെ (അയ്യപ്പന്) ഭാര്യ പി.ശാന്തികുമാരി (51) യാണ് മരിച്ചത്.