പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ധാരാളം പദ്ധതികൾക്ക് സെമിനാർ അന്തിമരൂപം നൽകി. പഞ്ചായത്ത് സ്റ്റേഡിയം, ശ്മശാനം, ഭിന്നശേഷിക്കാരുടെ മക്കൾക്കുള്ള പഠനസഹായം, എക്സ് റേ യൂണിറ്റ് പദ്ധതി, ഡയാലിസിസ് യൂണിറ്റ് പദ്ധതി, വിഷൻ-25 സുന്ദരഗ്രാമം, ടൂറിസ്റ്റ് ഡസ്റ്റിനേഷൻ ചലഞ്ച്, ആയുർവേദ ആശുപത്രിക്ക് ഭൂമി വാങ്ങൽ, എല്ലാ വാർഡിലും തൊഴിൽ, ഗ്രാമ കേന്ദ്രങ്ങളും ആരോഗ്യസേനയും, ബലിക്കടവുകളുടെ നിർമ്മാണം, മിനിപാർക്കുകൾ, കലാഗ്രാമവും പൈതൃകഗ്രാമവും, തരിശ്ഭൂമി കൃഷി, ഫീക്കൽ സ്ലെഡ്ജ് ട്രീറ്റ്മെന്റ് പ്ലാൻ തുടങ്ങി നിരവധി പദ്ധതികൾക്ക് സെമിനാർ രൂപം നൽകി.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഇന്ദുലേഖയും, ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചറും മുഖ്യാതിഥികൾ ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ ജെ.എസ്. നന്ദി പറഞ്ഞു.