2020 ലെ ശിവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് ശംഭുവും വിഷ്ണുവും അരുണും തമ്മിൽ സംഘർഷം ഉണ്ടാകുകയും നഗരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ശത്രുതയിലായിരുന്നു ഇരുകൂട്ടരും . ഇന്നലെ 4.30 മണിയോടു കൂടി ശംഭുവിന്റെ അച്ഛൻ രാധാകൃഷ്ണൻ നായരുമായി പ്രതികൾ തേക്കിൻകാട് ജംഗ്ഷനിൽ വച്ച് നടന്ന വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ആറ്റിങ്ങൽ Dysp യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു. പ്രതികളിലൊരാളായ വിഷ്ണുവിനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.