തിരുവനന്തപുരം : ഇന്ന് മുതൽ നവംബർ ആറ് വരെ കേരള - ലക്ഷദ്വീപ് തീരത്തും തെക്ക് കിഴക്കൻ അറബിക്കടലിലും
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ ദിവസങ്ങളിൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
നാളെ മുതൽ നവംബർ ഏഴ് വരെ കർണാടക തീരത്തും നവംബർ ഏഴ്, എട്ട് തീയതികളിൽ മധ്യ കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ ദിവസങ്ങളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്ന് അറിയിപ്പിൽ പറയുന്നു.



