തൊടുപുഴ : പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന സെല്ലിൻ്റെ നേതൃത്വത്തിൽ കോവിഡ് ലോക്ക്ഡൺ കാലത്ത് ജീവനം ജീവധനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർവ്വകലാശാലയുടെ നേതൃത്വത്തിൽ ഓൺലൈനായി മുട്ടക്കോഴി വളർത്തലിൽ പരിശീലനം നൽകിയിരുന്നു. വിദ്യാർത്ഥികളിൽ സ്വയം തൊഴിൽ പ്രോൽസാഹിപ്പിക്കാനും മുട്ടയുൽപാദനത്തിലും വിൽപനയിലുമായി ചെറിയൊരു വരുമാനം നേടാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദ് പറഞ്ഞു.
കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്പ്മെൻ്റ് കോർപ്പറേഷനിൽ നിന്നും എത്തിച്ച ബി.വി 380 ഇനത്തിൽപ്പെട്ട അഞ്ച് മുട്ടക്കോഴികളും കോഴി തീറ്റയും മരുന്നും ഉൾപ്പെടെയാണ് ഓരോ വിദ്യാർത്ഥികൾക്കും കൊടുത്തത്. മാറാടി ഗ്രാമപഞ്ചായത്തംഗം ജിഷ ജിജോ കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്ത് ഉത്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ അജയൻ എ.എ, പി.റ്റി.എ പ്രസിഡൻ്റ് അനിൽകുമാർ പി റ്റി, മദർ പി റ്റി.എ ചെയർപേഴ്സൺ സിനിജ സനിൽ, ഡോ.അബിത രാമചന്ദ്രൻ, എൻ.എസ്, എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, സ്റ്റാഫ് സെക്രട്ടറി വിനോദ് ഇ ആർ, പൗലോസ് റ്റി, റോണി മാത്യു, ചിത്ര ആർ.എസ്, ശ്രീകല ജി, ജിസ ജോർജ്, കൃഷ്ണപ്രിയ പി, സുധിമോൻ, വിദ്യാർത്ഥികളായ ബേസിൽ ബിജു, ജിത്തു രാജു, ശബരിനാഥ്, അനന്ത കൃഷ്ണൻ, ബനഡിക്റ്റ് എം എൽദോ, എൽദോസ് ഇ കെ, ശ്രീജിത്ത്, ആതുൽ മനോജ്, അഭിജിത് ബിജു തുടങ്ങിയവർ നേതൃത്വം നൽകി.