ബീമാപള്ളിക്ക് സമീപം ആകാശവാണി റോഡിലുള്ള വെൽക്കം സ്റ്റോറിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വൻതോതിൽ വിൽപ്പന നടത്തി വരുന്നതായി അസിസ്റ്റൻറ് കമ്മീഷണർ ഷീൻതറയിലിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
കടയുടെ പുറകിലുളള ഗോഡൌണിൽ നിന്നാണ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് രൂപ് വിലയുള്ള പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. കടയുടമ ബീമാപള്ളി സ്വദേശി ദസ്തഗീർ (41) നെ പുന്തുറ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് മുമ്പും ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ആ കേസ്സിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും വ്യാപകമായി നിരോധിത പുകയില ഉല്പന്നങ്ങൾ പ്രതി വില്പന നടത്തിവന്നത്. ഇയാളുടെ കടയുടെ ലൈസൻസ് റദ്ദാക്കുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
പുന്തുറ എസ്.എച്ച്.ഒ ബി.എസ്.സജികുമാർ, എസ്.ഐ നോർബർട്ട് എന്നിവരുടെ നേതൃത്വത്തിൽ പുന്തുറ പോലീസും നാർക്കോട്ടിക് സെൽ സ്പെഷ്യൽ ടീമും സംയുക്തമായാണ് പരിശോധന നടത്തിയത്.