വിതുര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്തു ഉൾപ്പെടെ 3 പേരെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമല സ്വദേശി അമൃത ലാൽ (19), വിതുര കല്ലാർ സ്വദേശി ശിവജിത്ത്(22), തൊളിക്കോട് സ്വദേശി സാജു കുട്ടൻ (54) എന്നിവരെ യാണ് വിതുര സി.ഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.
വിതുര സ്റ്റേഷനിൽ പേക് സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത 2 കേസിലെ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
16 കാരിയെ ഇന്നലെ രാത്രിയിൽ കാണാതായതിനെ തുടർന്ന് രക്ഷകർത്താക്കൾ നൽകിയ പരാതിയിൽ ആണ് പെരിങ്ങമല സ്വദേശിയായ അമൃതലാലിനെ അറസ്റ്റ് ചെയ്തത്. ഇയാൾ പെൺ കുട്ടിയെ ആളെഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ച് പീഡിപ്പിച്ചാതായി പോലീസ് പറഞ്ഞു.
രാവിലെ വീട്ടിൽ തിരിച്ച് എത്തി പെൺകുട്ടിയെ വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ ആണ് പീഡന വിവരം അറിയുന്നത്.
രാത്രി ട്രൈബൽ മേഖലയിൽ പോലീസ് നടത്തിയ പെട്രോളിംഗിനടയിൽ രണ്ട് പേരെ സംശയ സ്പദമായി കണ്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ 17 വയസുക്കാരിയെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ ആണ് പെൺ കുട്ടിയുടെ സുഹൃത്തത്തായ ശിവജിത്തിനെ അറസ്റ്റ് ചെയുന്നത്.
ഈ പെൺകട്ടിയുടെ മൊഴിയിൽ നിന്നും ഒരു വർഷം മുമ്പ് അമ്മയുടെ സുഹൃത്തുമായ സജുകുട്ടൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പറഞ്ഞു തുടർന്നാണ് സജുകുട്ടനും അറസ്റ്റ് ചെയ്തത്. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.