ആര്യനാട് : സിപിഐ അരുവിക്കര മണ്ഡലം കമ്മിറ്റി ഹാളിൽ സിപിഐ ആര്യനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഈഞ്ച പുരിസന്തുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ പാർട്ടികളിൽ നിന്നും സിപിഐ യിലേക്ക് കടന്നു വന്ന ചന്ദ്രൻ, സുരേഷ് ബാബു സുരേഷ് കുമാർ ബേബി നാരായണപിള്ള എന്നിവരെ സിപിഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ, മണ്ഡലം സെക്രട്ടറി എം എസ് റഷീദ് എന്നിവർ ചേർന്ന് പാർട്ടി പതാക കൈമാറി സ്വീകരിച്ചു