ആര്യനാട് : ആര്യനാട് പഞ്ചായത്തിലെ പള്ളിവേട്ട വാർഡിൽ താമസിക്കുന്ന അധ്യാപകനായ സമീർ സിദ്ദീഖിയ്ക്കും സെക്രട്ടറിയേറ്റിലെ സെക്ഷൻ ഓഫീസറായ മുഈനുദ്ദീനും നാട്ടിലെ താരമായിരിക്കുകയാണ്. സംസ്ഥാന സർക്കാരിൻ്റെ മികച്ച നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് ഈസ്റ്റ് മാറാടി ഗവ.വി.എച്ച്.എസ്.സ്കൂൾ അധ്യാപകനും പള്ളിവേട്ട അൽ കൗസറിൽ സമീർ സിദ്ദീഖിയ്ക്കുമാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് സ്ട്രീം മൂന്ന് പരീക്ഷയിൽ പന്ത്രണ്ടാം റാങ്ക് നേടിയ പുത്തൻപള്ളി വാഴവിള വീട്ടിൽ താമസിക്കുന്നതും സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ സെക്ഷൻ ഓഫീസറുമായ മുഈനുദ്ദീനുമാണ്.
ഇരുവരും സ്കൂൾ പഠനം ആരംഭിച്ചത് പേഴുംമൂട് എ.കെ.എം.എൽ.പി സ്കൂളിലാണ് അതിന് ശേഷം മുഈനുദ്ദീൻ പൂവച്ചൽ സ്കൂളിലേയ്ക്ക് പോകുകയും ചെയ്തു. എന്നാൽ ഇരുവരും പരുത്തിപ്പള്ളി വി.എച്ച്.എസ് സ്കൂളിലെ പ്രഥമ വി.എച്ച്.എസ് ബാച്ചിൽ വി.എച്ച്.എസ്.ഇ പഠനത്തിനായി വീണ്ടും ഒത്തുചേർന്നു. ഡിഗ്രി പഠനത്തിനായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നു. പബ്ലിക് ലൈബ്രറിയും ,യൂണിവേഴ്സിറ്റിയുടെ ലൈബ്രറിയും പുസ്തക വായനയുമാണ് മുഈനുദ്ദീന് സിവിൽ സർവീസ് നേടുക എന്ന സ്വപ്നത്തിലെത്തിച്ചത്. ഇരുവരും കേരള ലോ അക്കാഡമിയിൽ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്. തുടർന്ന് മുഈനുദ്ദീൻ എം.എ, ബി.എഡ്, എൽ.എൽ.എം തുടങ്ങിയ ബിരുദ ബിരുദാനന്ത ബിരുദങ്ങളും നേടിയിട്ടുണ്ട്. സമീർ സിദ്ദീഖി ബിസിനസ് ലോയിലും സോഷ്യൽ വർക്കിലും ബിരുദാനന്ത ബിരുദം നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയകളായ ഫെയിസ് ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയവയിലൊന്നും അക്കൗണ്ടില്ലാത്തത് കൂടുതൽ സമയം പുസ്തക വായനിയിലേക്ക് നയിച്ചു എന്ന് മുഈനുദ്ദീൻ പറഞ്ഞു. വക്കീലായി എൻട്രോൾ ചെയ്ത് 5 വർഷത്തോളം പ്രാക്ടീസ് ചെയ്തെങ്കിലും
അദ്ധ്യാപകനാകുക എന്നതായിരുന്നു. ചെറുപ്പം മുതലെ സമീറിനുള്ള ആഗ്രഹം, പള്ളിവേട്ട അൽ കൗസറിൽ പ്രൊഫ.എം.സിദ്ദീക്കുൽ കബീറിൻ്റെയും ഷാജാതി ബീഗത്തിൻ്റെയും മൂത്ത മകനാണ് സമീർ സിദ്ദീഖി, ഭാര്യ തസ്നീം സമീർ, മകൻ റൈഹാൻ സമീർ. പേഴുംമൂട് പുത്തൻപള്ളിയ്ക്ക് സമീപം വാഴവിള വീട്ടിൽ പരേതനായ നൈനാർ മുഹമ്മദ് ഹാജിയുടെയും ഷരീഫ ബീവിയുടെയും മകനാണ്. ഭാര്യ എം.ആർ ബബിത. മക്കൾ അംന ഫാത്തിമ, ഹന ഫാത്തിമ