തിരുവനന്തപുരം : വനമിത്ര ഡോ സൈജു ഖാലിദ് സ്ഥാപകനായുള്ള പരിസ്ഥിതി പ്രവർത്തന സംഘടനയായ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷന്റെ ബാല വേദിയായ പടവുകൾ തിരുവനന്തപുരം ജില്ല കോർഡിനേറ്ററായി നസ്റിൻ ഫാത്തിമയെ നിയമിച്ചതായി പടവുകൾ സംസ്ഥാന കോർഡിനേറ്റർ സക്കീർ ഒതളൂർ അറിയിച്ചു.
ആര്യനാട് പള്ളിവേട്ട ഷീജ മൻസിലിൽ നാസറുദ്ദീൻ്റെയും ഷീജയുടെയും മകളാണ്. ആര്യനാട് വി & എച്ച് എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കലാ കായിക ഇനങ്ങളിലും നിരവധി ജില്ലാതല മൽസരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.