യാന്മു : മൂന്നു പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റഹിം വെഞ്ഞാറമൂടിന് യാന്മു ഓഐസിസി യാത്രയയപ്പ് നൽകി. ഓ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ശങ്കർ ഇളങ്കൂർ, ആക്ടിങ് പ്രസിഡൻറ് തോമസ് വർഗീസ്, ആക്ടിങ് ജനറൽ സെക്രട്ടറി ബിനു ജോസഫ്, മുജീബ് പൂവച്ചൽ, സജീഷ്, ദീപക്, സക്കീർ ഹുസൈൻ, കുട്ടൻ എന്നിവർ യാത്രയയപ്പിന് നേതൃത്വം നൽകി.