മുവാറ്റുപുഴ : എക്സൈസ് വകുപ്പിൻ്റെ സഹകരണത്തോടെ മാറാടി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് തണൽ കൂട്ടായ്മാനഗർ (കുന്നും പുറം കോളനിയിൽ) എൽ. ഐ. സി.എജന്റ് കെ.പി ബിജു കല്ലിടുമ്പിലിന്റെ വസതിയിൽ ഇഷ്ട മരം ഫൗണ്ടേഷൻ നടപ്പിലാക്കിയ
ലഹരിക്കെതിരെ കൈകോർക്കാം ക്യാമ്പയിൻ ക്വിസ് മത്സരം സഘടിപ്പിച്ചു മുൻവാർഡ് മെമ്പറും ഇഷ്ട മരം ഫൗണ്ടേഷ സ്ഥാപകനുമായ ബാബു തട്ടാർകുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുവാറ്റുപഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനി ഷൈമോൻ ഉദ്ഘാടനം നിർവ്വഹിച്ചു. 2020 - 21 വർഷത്തെ മികച്ച അധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയ നൗഫൽമാഷ്, എക്സൈസ് പ്രീവന്റീവ് ഓഫീസർ
കെ ഇ ഇബ്രാഹിം ജഡ്ജസ്മാരായ വിഷ്ണു പ്രിയ രാജീവ്, ആതിര കെ എൻ, എന്നിവർ ചടങ്ങിൽപങ്കെടുത്തു മത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് പ്രോത്സാഹനസമ്മാനവും കുട്ടികളെ പഠനത്തോടെപ്പം പ്രക്യതി സംരക്ഷണം കൂടി പഠിച്ച് മുന്നേറുക എന്ന ഉദ്ദേശത്തേടെ പ്രകൃതിക്ക് തണലേകുന്ന വൃക്ഷതൈകളും നല്കി.