മുവാറ്റുപുഴ : മാധ്യമ പ്രവർത്തകൻ ജോൺ കാര്യാക്കോസ് ഇനി അഭിഭാഷക കുപ്പായത്തിൽ . ജോൺ ഞായറാഴ്ച ഓൺലൈനായി എൻറോൾ ചെയ്തു.
കേരള പത്ര പ്രവർത്തക അസോസിയേഷൻ മുവാറ്റുപുഴ താലൂക് സെക്രട്ടറിയും, ദീപികയുടെ മുവാറ്റുപുഴ ലേഖകനുമാണ് ജോൺ കുര്യാക്കോസ്
ജോൺ കുര്യാക്കോസിനെ കേരള പത്ര പ്രവർത്തക അസോസിയേഷൻ മുവാറ്റുപുഴ താലൂക്ക് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് നെൽസൻ പനക്കൽ പൊന്നാട അണിയിച്ച് ആദരിച്ചു. രാഷ്ട്രദീപം മാനേജിംഗ് എഡിറ്റർ വൈ. അൻസാരി, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.