തിരുവനന്തപുരത്ത് നെയ്യാർ ഡാമിൽ രണ്ട് ബസ്സുകൾ കൂട്ടിയിടിച്ച് വലിയ അപകടം. രാവിലെ ഏഴ് മുപ്പതിനോടെ ഉണ്ടായ അപകടത്തിൽ ഇരുപത്തിരണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സും , ഡാമിൽ നിന്ന് കാട്ടാക്കടയിലേക്ക് പോയ ഓർഡിനറി ബസുമാണ് കൂട്ടിയിടിച്ചത്. ഓർഡിനറി ബസിന്റെ ഡ്രൈവറായ വിജയകുമാറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം സ്റ്റിയറിംഗിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു. ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം പുറത്തെടുത്തത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവറായ നാഗരാജനും പരിക്കേറ്റ് ആദ്യം കാട്ടാക്കട താലൂക്ക് ആശുപത്രിയിലും പിന്നീട് മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. മെഡിക്കൽ കോളേജിൽ വിജയകുമാറിനൊപ്പം 14 പേർ ചികിത്സയിൽ തുടരുന്നതായി ആശുപത്രിവൃത്തങ്ങൾ. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അറിയിച്ചു.
റോഡിന്റെ വീതി കുറവും സമീപത്തുള്ള നെയ്യാർ കനാലിന്റെ അപകടാവസ്ഥയും അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സുകൾ തമ്മിൽ കോർത്തി ഇരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടം നടന്ന സമയത്ത് അൽപ്പം ഒന്ന് തെന്നിമാറിയൽ കനാലിലേക്ക് പഠിക്കുമായിരുന്നു എന്നും നാട്ടുകാർ പറയുന്നു.
ഇവിടെ നിരധി അപകടങ്ങൾ ഉണ്ടയിട്ടുണ്ട്. ഇതേ തുടർന്ന് പോലീസ് അപകട മേഖല ബോർഡും വച്ച് വെങ്കിലും തകർന്ന കനാൽ ഭാഗം അധികൃതർ ശെരിയാക്കുന്നില്ലന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
സ്ഥലത്ത് നാട്ടുകാരുടെയും കള്ളിക്കാട്, കാട്ടാക്കട, ചെങ്കൽചൂളയിൽ നിന്നും എത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥരുടെയും സഹായത്തോടെ രക്ഷാപ്രവർത്തനം നടന്നത്.