തിരുവനന്തപുരം :
സ്വിച്ചിട്ട ഓഫ് ചെയ്തത് പോലെയാണ് വൈദ്യുതി മുടക്കം. പരാതി പറഞ്ഞിട്ടും നടപടി ഇല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വൈദ്യുതി മുടക്കത്തിന്റെ പരാതിയുമായി കെഎസ്ഇബിയുടെ തലപ്പത്ത് പോയാൽ ആ പ്രദേശത്ത് വൈദ്യുതി കാണുന്നില്ല എന്നുള്ള ഭയവും നാട്ടുകാർക്കുണ്ട്.
ഒന്നരവർഷം മുമ്പ് പൂവച്ചൽ കെഎസ്ഇബി നല്ല നിലയിൽ പ്രവർത്തിച്ചിരുന്നതാണ്. ഇതിനുശേഷമാണ് വൈദ്യുത മുടക്കം പതിവാകുന്നത്. ഒരു സെക്കൻഡിൽ വന്നു പോകുന്നതിനാൽ നിരവധി വൈദ്യുതി ഉപകരണങ്ങളാണ് വീടുകളിലും മറ്റു സ്ഥാപനങ്ങളിലും കേടുകൾ വരുന്നത്. എന്നാൽ വീടുകളിലേക്ക് വരുന്ന വൈദ്യുതി ബില്ലിനോ കുറവില്ല.
പരാതി പറയാൻ ഫോൺ വിളിച്ചാലോ 220 കെ വി സബ്സ്റ്റേഷനിലെ തകരാർ എന്ന് പറഞ്ഞ് കയ്യൊഴികുകയാണ് പൂവച്ചൽ കെഎസ്ഇബി സെക്ഷൻ പരിധിയിൽ ഒട്ടുമിക്കടങ്ങളിലും ടച്ച് വെട്ടും നടക്കുന്നില്ല ഇടങ്ങളിലും മരച്ചില്ലകൾ വൈദ്യുത ലൈലുകളിൽ തൊട്ടുരുമ്മിയാണ് നിൽക്കുന്നത്.
ഒരു കിലോമീറ്റർ ചുറ്റളവിൽ ലൈനിലെ മരച്ചില്ലകൾ വെട്ടി മാറ്റുന്ന ആ പ്രദേശത്ത് രണ്ട് ദിവസത്തെ കറണ്ട് ഓഫ് ചെയ്തുകൊണ്ടാണ്. ഇലവൻ കെവിക്കും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്ക് വൈദ്യുതി പോകുന്ന ലൈനുകൾക്ക് രണ്ടാമത് വെട്ടുകയാണ് പതിവ് രീതി. ഒരു കിലോമീറ്ററിനുള്ളിൽ ഓഫിൽ തീർക്കേണ്ട ജോലി രണ്ടുതവണയാണ് ചെയ്യുന്നത്. ഇക്കാരണങ്ങളാൽ ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഏറെയാണ്,
പൂവച്ചൽ സെക്ഷനിലുള്ള ഒരു വിഭാഗം ജീവനക്കാരനോട് നേരിട്ട് അഭ്യർത്ഥന നടത്തിയാൽ പോലും ലൈനിൽ ചാഞ്ഞു കിടക്കുന്ന ഒരു മരക്കൊമ്പോ, സ്ഥാപനങ്ങളിലോ വീടുകളിലോ ഉള്ള സ്റ്റേ വയറിൽ പടർന്നു കിടക്കുന്ന വള്ളി പടർപ്പുകളോ ഇവർ കണ്ടാൽ പോലും നീക്കം ചെയ്യാൻ തയാറുമല്ല. എന്നാൽ തലപ്പത്തു നിന്നും മേൽ ഉദ്യോഗസ്ഥരുടെ ഒരു പരിശോധനയും നടക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.
ദുരന്ത നിവാരണത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളും ഉണർന്ന് പ്രവർത്തിക്കുമ്പോൾ ലൈൻ കടന്നു പോകുന്ന പോസ്റ്റ് നിൽക്കുന്നതിന്റെ അകലം നോക്കി നോട്ടീസുകൾ കൊടുത്തു മരം മുറിച്ചു മാറ്റുവാൻ വേണ്ട നടപടി സ്വീകരിക്കുവാൻ തയ്യാറാകാതെ കരാറുകാരന് ചില്ലകൾ വെട്ടിമാറ്റുന്ന രീതിയാണ് തുടരുന്നത്. 7 പിന്നിടുമ്പോൾ സമാനയായി വീണ്ടും ഈ പ്രഹസനം തുടരുകയാണ്. ഇതിന്റെ പേരിൽ ഉപഭോക്താക്കൾ ഒരുദിവത്തെ വൈദ്യുതിയും കെഎസ്ഇബിക്ക് ടെച് വെട്ടൽ പേരിൽ പണവും നഷ്ടമാണ്.
അതെ സമയം ടെച് വെട്ടുന്നു എന്നപേരിൽ മെസ്സജിൽ പറയുന്ന സമയത്തിനോ പണികൾ നടത്താതെ അടുത്ത ദിവസം ആണ് പണികൾ നടത്തുന്നത്. വിവരം തിരക്കിയാൽ കരാറുകാരന് തിരക്കിയതിനാൽ ആണ് എന്നാണ് മറുപടി എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി എന്ന പൊതുമേഖലസ്ഥാപനം 1912 എന്ന നമ്പറിൽ വിളിച്ച് പരാതികൾ രജിസ്റ്റർ ചെയ്യാം എന്നാൽ പരാതികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞശേഷം 2 ദിവസം കഴിഞ്ഞാണ് നിങ്ങളുടെ പരാതി പരിഹരിച്ചു എന്ന് ഫോണിൽ മെസ്സേജ് വരുന്നത്. ഈ ഓഫീസിൽ നിന്നും വൈദ്യുതി കിട്ടിയോ എന്ന് ഒരു അന്വേക്ഷണം പോലും നടത്താറില്ല. പൊതുജനത്തിന് വൈദ്യുതി കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ഇല്ല.
തിരുവനന്തപുരം ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ മുൻപ് പ്രവർത്തിച്ചിരുന്ന ഓഫീസ് ഇന്ന് നാഥനില്ല കളരിയാണ്. എന്നാൽ കെഎസ്ഇബിയിൽ നിന്നും കരാറുകാരൻ കൊണ്ടുപോകുന്നത് നല്ലൊരു തുകയും. കരാറുകാരുടെ ഇഷ്ടക്കാരാണ് പൂവച്ചൽ സെക്ഷനിൽ ഉള്ളതെന്നാണ് ഉപഭോക്തകൾ ആരോപിക്കുന്നത്.