നാടക, സിനിമ, സീരിയൽ മേഖലകളിൽ പുതുതായി പ്രാവേശിച്ച കലാകാരന്മാരെ പ്രത്യക്ഷപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'മികവ് 2025' സംഘടിപ്പിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. കലാകാരന്മാരുടെയും കലാകാരികളുടെ കുടുംബങ്ങളുടെയും സാമ്പത്തിക, സാമൂഹിക വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവയും പരിപാടിയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കി.
ചടങ്ങിൽ പ്രശസ്തിപത്രം, മഹത്കർമ്മ പുരസ്കാരം എന്നിവ കലാകാരന്മാർക്കും കലാകാരികൾക്കും നൽകി ആദരിക്കും. കൂടാതെ, SSLC, +2 പരീക്ഷയിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുകയും, ആചാര്യ ഫിലിം സൊസൈറ്റിയുടെ മെമ്പർഷിപ് ഐഡി കാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും.
കേരളത്തിലെ എല്ലാ കലാകാരന്മാരെയും ഒരു വേദിയിൽ എത്തിച്ച്, അവരുടെ കഴിവുകൾ സജീവമാക്കുകയും, കൂടുതൽ സാന്ദ്രമായി സമൂഹത്തിൽ ഇടപെടാൻ സഹായിക്കുകയും ചെയ്യുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം. കലാസാംസ്കാരിക രംഗത്ത് സജീവമായ എല്ലാ വ്യക്തികളുടെയും സഹകരണം ഇവർക്കായി സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.