മൂവാറ്റുപുഴ : വയോധികന്റെ സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതി മൂവാറ്റുപുഴ പോലീസിന്റെ പിടിയിൽ. വാളകം കുന്നയ്ക്കാൽ ഭാഗത്ത് വയോധികന്റെ അഞ്ചു പവന്റെ സ്വർണമാല മോഷ്ടിച്ച കേസിലാണ് വീട്ടുജോലിക്കാരൻ പിടിയിലായത്. മഴുവന്നൂർ , നെല്ലാട് പാലത്തട്ടെൽ വീട്ടിൽ ബിബിൻ ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.
ജോലിക്ക് നിന്ന വീട്ടിൽ മാല മോഷ്ടിച്ച ശേഷം ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ ആലപ്പുഴ ജില്ലയിലെ ചേർത്തലക്ക് സമീപം ഉൾപ്രദേശത്ത് നിന്നാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ സി.ജെ മാർട്ടിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്ഐ ആർ.അനിൽകുമാർ, എഎസ്ഐ പി.സി ജയകുമാർ, സിപിഓ ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു.




