ഉടുമ്പന്നൂർ : ഇടമറുക് കുന്നേൽ ഹരിദാസിൻ്റെ മകനായ അനന്തകൃഷ്ണൻ (23) ആണ് മുങ്ങി മരിച്ചത്. കരിമണ്ണൂർ പഞ്ചായത്തിലെ കിളിയറ ഭാഗത്തുള്ള സീഡ് ഫാമിൻ്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ കൂട്ടുകാരനൊപ്പം കുളിക്കുവാൻ വന്നതായിരുന്നു. തൊടുപുഴയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ടിയാനെ കരയ്ക്കെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.