ആര്യനാട് : ആര്യനാട് ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ സയൻസിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഫുൾ എ പ്ലസ് നേടിയ കുറ്റിച്ചൽ കള്ളോട് സ്വദേശിയായ ദിയാനയ്ക് സിപിഐ ആര്യനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവനം സന്ദർശിച്ച് ഉപഹാരം നൽകി അനുമോദിച്ചു.
സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ഈഞ്ചപുരി സന്തു, അസിസ്റ്റന്റ് സെക്രട്ടറി ഇറവൂർ പ്രവീൺ, ബീന ടീച്ചർ എന്നിവർ പങ്കെടുത്തു.