കാട്ടാക്കട : സംസ്ഥാന സർക്കാരിന്റെ 'ഫിലമെന്റ് രഹിത കേരളം' പദ്ധതിയുടെ ഭാഗമായി പൂവച്ചൽ കെ.എസ്.ഇ.ബി യുടെ നേതൃത്വത്തിൽ പൂവച്ചൽ സെക്ഷൻ പരിധിയിലെ അങ്കണവാടികളിൽ എൽ.ഇ.ഡി. ബൾബുകൾ വിതരണം ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനം നടന്നു.
വാർത്തയുടെ വീഡിയോ കാണാം CLIK...
പൂവച്ചൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ പൂവച്ചൽ ഗ്രാമപപഞ്ചായത്ത് പ്രസിഡന്റ് റ്റി സനൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപപഞ്ചായത്ത് വൈ. പ്രസി. ഒ ശ്രീകുമാരി അധ്യക്ഷത വഹിച്ചു. അസി.എഞ്ചിനീയർ കെ.എസ്.ഇ.ബി പൂവച്ചൽ ശ്രീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സാമുവേൽ ജേക്കബ് കൃതജ്ഞത പറഞ്ഞു. എ ഇ ഇ ജ്യോതിഷ് രാജ്, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തസ്ലീം, വാർഡ് മെമ്പർ മാരായ ഷെമീമ, അനൂപ് കുമാർ, ജ്യോതികുമാർ, കെ.എസ്.ഇ.ബി. ഡബ്ള്യു എ (സി ഐ ടി യു ) സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കുമാർ വി തുടങ്ങിയവർ സംസാരിച്ചു.