തിരുവനന്തപുരം : നിയമസഭയും സാക്ഷരതാമിഷനും സംയുക്തമായി നടപ്പിലാക്കിയ ഭരണഘടനാസാക്ഷരതാ പരിപാടിയുടെ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൈമാറി.
2018 നവംബർ 26 ന് തുടക്കം കുറിച്ച പരിപാടി രണ്ടു ഘട്ടങ്ങളായാണ് നടന്നത്. ഭരണഘടനാ സാക്ഷരതാ പുസ്തകങ്ങൾ, ഇന്ത്യ എന്ന റിപ്പബ്ലിക് എന്ന പേരിൽ കലാജാഥ, ഭരണഘടനാ സന്ദേശയാത്ര, പഠന ക്ലാസുകൾ, ബോധവൽക്കരണ കാമ്പയിനുകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. അമ്പതുലക്ഷത്തിലധികം പേർ നേരിട്ട് പങ്കാളികളായ പരിപാടിയുടെ റിപ്പോർട്ടാണ് സ്പീക്കർക്ക് കൈമാറിയത്.
രണ്ടാം ഘട്ട പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ട് ഇന്ത്യ എന്ന റിപ്പബ്ലിക് എന്ന വിഷയത്തിൽ ജനുവരി 26 ന് സ്പീക്കറുടെ പ്രഭാഷണം
സാക്ഷരതാമിഷന്റെ ഫേസ് ബുക്ക് പേജിൽ നടക്കും.