തൃശൂർ : വീട് വെക്കുന്നതിന് വേണ്ടി മണ്ണ് മാറ്റുന്നതിന് കരാറുകാരനിൽ നിന്നും 6000 രൂപ കൈക്കൂലി വാങ്ങവേ തൃശ്ശൂർ ജില്ലയിലെ വാഴാനി ഫോറസ്റ്റ് റേഞ്ച് സ്റ്റേഷനിലെ ബീറ്റ് ഫോറസ് ഓഫീസർ ആയ മഹേഷ്, ഫോറർ ആയ ഇഗ്നേഷ്യസ് എന്നിവരെ വിജിലൻസ് അറ്റസ്റ്റ് ചെയ്തു.
കുണ്ടുകാട് മണലിത്തറ സ്വദേശിയായ കുട്ടൻ എന്നയാൾ ഫോറസ് പട്ടയം നൽകിയ ഭൂമിയിൽ വീട് വെക്കുന്നതിനുവേണ്ടി മണ്ണ് മാറ്റുന്നതിന് വേണ്ടി ജിയോളജി വകുപ്പിൽ നിന്നും നിന്നും പെർമിറ്റു വാങ്ങി മണ്ണ് മാറ്റുന്നതിന് കരാറുകാരനെ ഏല്പിച്ചു. എന്നാൽ മണ്ണ് മാറ്റാൻ തുടങ്ങിയപ്പോൾ കുട്ടനോട് ഫോറസ്റ്റ് ഓഫീസർമാരായ മഹേഷ്, ഇഗ്നേഷ്യസ് എന്നിവർ 10000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു കുട്ടൻ ഈ വിവരം കരാറുകാരനെ അറിയിച്ചപ്പോൾ താൻ ആത് ശരിയാക്കം എന്ന് കരാറുകാരൻ പറയുകയും ചെയ്തു. കരാറുകാരൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് സംസാരിച്ചതിൽ നൽകിയാൽ മാത്രമേ മണ്ണ് നീക്കം ചെയ്യാൻ സമ്മതിക്കയുള്ളൂ എന്നറിയിച്ചു .ആയതിൻ പ്രകാരം 2000 രൂപ വീതം രണ്ടു പ്രാവശ്യമായി 4000 രൂപ കൊടുക്കുകയും ചെയ്തു .
എന്നാൽ മുഴുവൻ തുകയും നൽകിയാൽ മാത്രമേ മണ്ണ് മാറ്റാൻ അനുവധിക്കുകയുള്ളൂ എന്നറിയിച്ചു. ബാക്കി ഇന്ന് നൽകണമെന്ന് അറിയിക്കുകയും ചെയ്തു . പരാതിക്കാരനായ കരാറുകാരൻ ഈ വിവരം തൃശൂർ വിജിലൻസിനെ അറിയിക്കുകയും ചെയ്തു. തൃശൂർ വിജിലൻസ് ഡി.വൈ.എസ്സ്. പി. യു. പ്രേമന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ ബാക്കി തുകയായ 6000 രൂപ കരാറുകാരൻ മഹേഷ്, ഇഗ്നേഷ്യസ് എന്നിവർക്ക് നൽകുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിജിലൻസ് സംഘത്തിൽ ഡി. വൈ. എസ്. പിയെ കൂടാതെ ഇൻസ്പെക്ടർമാരായ ജിം പുൽ സി ജി , സരീഷ് പി ആർ .സലിൽകുമാർ കെ ടി., എ എസ്സ് ഐമാരായ കരുണാകരൻ,ദിനേശൻ , പ്രദീപ്, ഡേവിസ്, ബിജു,സി പി ഓമാരായ സുദീഷ്, സന്ദേശ്.ലിജോ എന്നവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ തൃശൂർ വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കും.