മഴ; അടിയന്തിര വൈദ്യഹായം; കനിവ് 108 ആംബുലൻസുകൾ സജ്ജം
തിരുവനന്തപുരം : വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അടിയന്തിര ഘട്ടങ്ങളിൽ വൈദ്യ സഹായം എത്തിക്കാൻ കനിവ് 108 ആംബുലൻസുകളും സജ്ജം. ഇതിനായി ആംബുലൻസുകളും അതിലെ ജീവനക്കാരും സജ്ജമാണെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ എമർജൻസി മാനേജ്മെൻ്റ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന മേധാവി ശരവണൻ അരുണാചലം അറിയിച്ചു. അടിയന്തിര വൈദ്യഹായം ലഭ്യമാകാൻ പൊതുജനത്തിന് 108 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.