തിരുവനന്തപുരം / കോട്ടൂർ : പുതുതലമുറയെ വല വലവീശി പിടിച്ച് മലയോര മേഖലയിൽ കഞ്ചാവ് മാഫിയകൾ സജീവം. മദ്യ ഉപയോഗത്തേക്കാൾ ചെറുപ്പക്കാർ ഇപ്പോൾ ആശ്രയിക്കുന്നത് കഞ്ചാവാണ്.
ലോക്ക് ഡൗൺ വന്നതോടെയാണ് വിദ്യർത്ഥികൾ ഉൾപ്പടെയുള്ള യുവാക്കൾ ഉൾപ്പെടെയുള്ളവർ ഇതിനു പുറകെയാണ്. കോവിഡിന്റെ മറവിൽ കഞ്ചാവ് വിൽപന വ്യാപകമായി നടക്കുന്നത്. ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറിയ മാഫിയാ സംഘങ്ങൾ ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിക്കുന്നത് ചെറുപ്പക്കാരെയാണ്. 16 നും 25നും ഇടയിൽ പ്രായമുള്ളവരാണ് ഏറെയും. പിടിയിലാകുന്നവരിൽ അധികവും വിദ്യാർഥികളും യുവാക്കളുമാണെന്ന് പൊലീസും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.
ലഹരിയിലേക്കു ആകർഷിക്കാൻ തുടക്കത്തിൽ സൗജന്യമായും പിന്നീട് വിലയ്ക്കും നൽകുകയാണ് ഏജന്റുമാർ ചെയ്യുന്നത്. യുവാക്കളെ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാക്കുന്നതും സമീപകാലത്ത് വർധിച്ചിട്ടുണ്ട്. തൊഴിൽരഹിതരായ ചെറുപ്പക്കാരെ കണ്ടെത്തി നിശ്ചിത സ്ഥലങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുകയും വിപണനം നടത്തുന്ന ജോലിയാണ് ഏൽപിക്കുന്നത്. ചെറിയ പൊതിക്ക് 200 മുകളിൽ വില ഈടാക്കുന്നു.
കോട്ടൂരിൽ വീടുകളിലും പോലീസിനെയും ആക്രമിച്ച പ്രതികൾ പതിമൂന്നുകാരാണ് അറസ്റ്റിലായത്. ഇനിയും പ്രതികൾ പിടിയിലാകാനും ഉണ്ട്. ഈ സംഘങ്ങളിൽ പെട്ടവരാണ് കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിൽ യുവാക്കൾക്കും മറ്റുള്ളവർക്കും കഞ്ചാവുകൾ എത്തിക്കുന്നത്. പ്രതികളുടെ ചിത്രങ്ങൾ പത്ര മാധ്യമങ്ങളിൽ വന്നതോടെ സ്കൂൾ കാലങ്ങളിൽ സ്കൂളിന്റെ പരിസരങ്ങളിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികൾ എത്താറുണ്ടെന്നും ചില വ്യാപാരികളും നാട്ടുകാരും പറയുന്നു. കൂടാതെ ഇവർ പിടിയിലായതോടെ ചിലർ ലഹരിക്കായി പരക്കം പായുന്നുണ്ട്. അതെ സമയം ഇപ്പോഴും ലഹരിക്കായി വ്ലാവെട്ടി നെല്ലിക്കുന്ന് കരണ്ടംചിറ കോളനിയിലേക്ക് ആൾക്കാർ എത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
നെയ്യാർഡാം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഈ കോളനിയിലും പരിസരത്തെ ഗ്രണ്ടിലും ഈ ലോക്ക് ഡൗൺ കാലയളവിലാണ് ലഹരിക്കായി സംഘം ചേരൽ തുടങ്ങിയത്. കഴിഞ്ഞ വർഷം പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ പന്നിയോട് കേന്ദ്രീകരിച്ചായിരുന്നു ഈ സംഘങ്ങൾ കൂടി ചേർന്നിരുന്നു. എന്നാൽ ഇവിടെ പോലീസ് എത്തിയതോടെ ഇവർ പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനം അടിച്ചു തകർക്കുകയും ഉണ്ടായി. എന്നാൽ കാട്ടാക്കട പൊലീസിന് ഈ സംഘത്തിലെ എല്ലാ പ്രതികളെയും പിടികൂടാൻ കഴിഞ്ഞില്ല. കിട്ടിയവരെ എല്ലാം ജയിലിൽ അടച്ചു. തുടർന്ന് ജാമ്യം ലഭിച്ചു ഇറങ്ങിയവർ വീണ്ടും പലയിടങ്ങളിൽ നിന്നും അളക്കാരെ ചേർത്ത് സംഘ ബലം കൂട്ടി നെല്ലിക്കുന്ന് കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കി.
കോളനിക്കുള്ളിൽ പൊലീസോ പരിചയം ഇല്ലാത്ത ആൾക്കാരോ കയറ്റാതെ ഉള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതിനിടയാണ് കോട്ടൂർ വനമേഖലകളിലുമായി വളർന്നു വരുന്ന കഞ്ചാവ്, ലഹരിമരുന്ന്, വ്യാജവാറ്റ് മാഫിയകൾക്കെതിരെ പോലീസ് നടപടിയെടുത്തതിൻറ പ്രതികാരമായാണ് പ്രതികൾ വീണ്ടും പൊലീസിന് നേരെ ആക്രമണം നടത്തിയത്. പോലീസിന്റെ പിടിയിലായവർ ആകട്ടെ വാഹന മോഷണം, പിടിച്ചുപറി, കൊലപാതക ശ്രമം തുടങ്ങി നിരധി ക്രിമിനൽ കേസുകളിലും പെട്ടവർ ആണ്. കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിൽ രണ്ടു കോവിഡ് കാലങ്ങളിൽ പോലീസും എക്സൈസും പലതവണയായ് പിടികൂടിയത് കോടികളുടെ ലഹരി ഉത്പന്നങ്ങൾ ആണ്. എന്നാൽ ചിലതിന്റെ ഉറവിടം വ്യക്തവുമല്ല.
തമിഴ്നാട്ടിലെ അതിർത്തി ഗ്രാമമായ കമ്പത്തും തേനിയിലുമായി കഞ്ചാവ് സ്റ്റോക്ക് ചെയ്തിരിക്കുകയാണെന്നാണ് സൂചന. ഇതിനായി വൻ മാഫിയ തന്നെയാണ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും ആർക്ക് വേണമെങ്കിലും യഥേഷ്ടം കഞ്ചാവ് ലഭിക്കും. ഇവിടെ നിന്നും കി. 5000 മുതൽ 6000 രൂപ വരെയാണ് വില. അത് ഇവിടെ എത്തുമ്പോൾ 15000 രൂപ മുതൽ 25000 രൂപവരെയാകും. ചെറു പൊതികളിലാക്കി വിൽക്കുമ്പോൾ 30000 രൂപ വരെ കച്ചവടക്കാർക്ക് ലഭിക്കുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ചെറുപ്പക്കാരെ കഞ്ചാവ് കൃഷിയ്ക്ക് കൊണ്ടുപോകുന്നത് വർധിച്ചതായി ഉദ്യാഗസ്ഥർ പറയുന്നു. അഭ്യസ്ഥ വിദ്യരായ യുവാക്കളെ അവരുടെ ദാരിദ്ര്യം മുതലെടുത്ത് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് ഇവരെ ഇവിടെ നിന്നും കൊണ്ടുപോകുന്നത്. അവിടെ എത്തികഴിയുമ്പോഴാണ് പലരും ചതിയിൽപെട്ടത് മനസിലാക്കുന്നത്. മാഫിയയുടെ കണ്ണുവെട്ടിച്ച് രക്ഷപെടുക അസാധ്യമാണ് .അങ്ങനെ ചതിയിൽപെട്ടവർ ക്രമേണ മാഫിയയുടെ ഭാഗമായി മാറുന്നു.
വാഹന പരിശോധനകളിൽ കഞ്ചാവ് ഉപയോഗിച്ചവരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഒഴിഞ്ഞ സ്ഥലങ്ങളും ഇടവഴികളും പുകവലിക്കാരുടെ വിഹാര കേന്ദ്രങ്ങളായി മാറി. ചെറിയ പൊതികളിലാക്കി കച്ചവടക്കാർ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നു. അതീവ രഹസ്യമായിട്ടാണ് കച്ചവടമെല്ലാം. ഇരട്ട പേരുകളിലാണ് കച്ചവടക്കാർ അറിയപ്പെടുന്നത്. ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമെത്തിയാണ് ലഹരികടത്തുകാരുടെ കച്ചവടം. പുതു തലമുറയെ വഴിതെറ്റിക്കുന്ന ലഹരി മാഫിയക്കെതിരെ വേണ്ടത് ശക്തമായ നടപടിയാണ്.